Thursday, June 5, 2008

profile

ഞാന്‍ ശാന്താനായര്‍ എന്ന നോവലിസ്റ്റും എഴുത്തുകാരിയും .ജനനം ആലപ്പുഴ ജില്ലയിലെ മാന്നാര്‍ എന്ന ഗ്രാമത്തില്‍ .1930 മാര്ച്ചമാസത്തില്‍.ആദ്യത്തെ ചെറുകഥ 1947 ജൂണ്‍പ്രസിദ്ധീകരിച്ച്ചു.മാന്നാരഃ നായര്‍ സമാജം ഹൈസ്കൂളിലും ചങ്ങനാശ്ശേരി എന്‍ എസ് എസ് കോല്‍ഹെജിലും വിദ്യാഭ്യാസം. 1968 ലെഴുതിയ സാമൂഹ്യസ്ക്ഷേമത്തിന്റെ നാരയവേര്‍്--'സ്ത്രീ ' എന്ന പ്രബധത്തിനു കേന്ദ്ര ഗവേര്‍മെന്ന്ദ് പുരസ്ക്കാരം ലഭിച്ചു .കേന്ദ്രങവേര്‍മെന്ട്ട് അത് പതിനാലു ഇന്ത്യന്‍ മാറി ൨൧ .സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള പരിസീല്നകേന്ദ്രങ്ങളിലെ പാടപുസ്തകമാക്കിയിരുന്നു .നാള് നോവലുകള്‍ എന്ബീയെസ്സും ( ശില, ദാഹംമൂഹം മനസ്സൊരു ക്ഷേത്രം നൂല്‍പ്പാലം )രാമരാജ്യം കേരളസബ്ദവും പിയാനോവായിക്കുന്നപെന്കുട്ടി , പെന്ബൂക്സും പ്രസിദ്ധീകരിച്ച്ചു , ക്രീടിവേ ആര്‍ട്സ്&കല്ച്ചരല്‍ സഹകരണസംഘം രൂപീകരിച്ചു.അതിന്റെ തലപ്പത്ത്‌ പ്രസിഡണ്ട്‌ ആയും സെക്രട്ടറി ആയും maarI

5 comments:

Viswaprabha said...

ഞാന്‍ ശാന്താനായര്‍ എന്ന നോവലിസ്റ്റും എഴുത്തുകാരിയും. ജനനം ആലപ്പുഴ ജില്ലയിലെ മാന്നാര്‍ എന്ന ഗ്രാമത്തില്‍. 1930 മാര്‍ച്ച് മാസത്തില്‍. ആദ്യത്തെ ചെറുകഥ 1947 ജൂണില്‍ പ്രസിദ്ധീകരിച്ചു. മാന്നാര്‍ നായര്‍ സമാജം ഹൈസ്കൂളിലും ചങ്ങനാശ്ശേരി എന്‍ എസ് എസ് കോളേജിലും വിദ്യാഭ്യാസം. 1968-ലെഴുതിയ സാമൂഹ്യക്ഷേമത്തിന്റെ നാരായവേരു് -'സ്ത്രീ ' എന്ന പ്രബന്ധത്തിനു കേന്ദ്ര ഗവണ്മെന്റ് പുരസ്ക്കാരം ലഭിച്ചു .കേന്ദ്രഗവണ്മെന്റ് അത് പതിനാലു ഇന്ത്യന്‍ ഭാഷകളിലേക്കു മൊഴിമാറ്റി സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള പരിശീലനകേന്ദ്രങ്ങളിലെ പാഠപുസ്തകമാക്കിയിരുന്നു .നാല് നോവലുകള്‍ എന്‍ .ബീ.എസ്സും (ശില,ദാഹം മോഹം, മനസ്സൊരു ക്ഷേത്രം, നൂല്‍പ്പാലം), രാമരാജ്യം കേരളശബ്ദവും പിയാനോവായിക്കുന്ന പെണ്‍കുട്ടി , പെന്‍ബുക്സും പ്രസിദ്ധീകരിച്ചു. ക്രീടിവേ ആര്‍ട്സ് & കള്‍ച്ചറല്‍ സഹകരണസംഘം രൂപീകരിച്ചു. അതിന്റെ തലപ്പത്ത്‌ പ്രസിഡണ്ടും സെക്രട്ടറിയും ആയി ഇരുന്നിട്ടുണ്ട്.

അങ്കിള്‍ said...

വിശ്വപ്രഭ അക്ഷരതെറ്റു കുടാതെ എങ്ങനെ എഴുതാമെന്ന്‌ കാണിച്ചിരിക്കുകയാണ്. തെറ്റിയ വാക്കുകളുടെ മംഗ്ലീഷ്‌ കൂടെ എഴുതിയിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു. പരസഹായം കൂടാതെ ഒറ്റക്കിരുന്ന്‌ മംഗ്ലിഷിലെഴുതി മലയാളം പഠിക്കുക്കയാണീ നോവലിസ്റ്റ്. അതും ഈ പ്രായത്തില്‍. അഭിനന്ദനങ്ങള്‍.

ഏതെങ്കിലും വാക്കുകള്‍ക്ക്‌ പ്രയാസം തോന്നിയാല്‍ ഒരു പോസ്റ്റായിട്ടു തന്നെ എഴുതി ചോദിച്ചാല്‍ പലരും അതിന്റെ മംഗ്ലീഷ്‌ എഴുതി കാണിക്കാന്‍ വരും. മടിക്കേണ്ട്.

ശില്പശാലയില്‍ പറഞ്ഞതു പോലെ , ഏതു സമയത്തും എന്നെ ബന്ധപ്പെടാം.

വിശ്വപ്രഭയുടെ പ്രൊഫൈലിലും പോയി നോക്കാം.

Viswaprabha said...

njaan Saanthaanaayar enna nOvalistum ezhuththukaariyum. jananam aalappuzha jillayile maannaar enna graamaththil. 1930 maarchch~ maasaththil. aadyaththe cherrukathha 1947 jooNil prasiddheekarichchu. maannaar naayar samaajam haiskooLilum changnganaaSSEri en es~ es~ kOLEjilum vidyaabhyaasam. 1968-lezhuthiya saamoohyakshEmaththinte naaraayavEru@~ - 'sthree' enna prabandhaththinu kEndra gavaNment~ puraskkaaram labhichchu .kEndragavaNment~ ath~ pathinaalu inthyan bhaashakaLilEkku mozhimaati saamoohya kshEma manthraalayaththinte keezhiluLLa pariSeelanakEndrangngaLile paaThapusthakamaakkiyirunnu .naal~ nOvalukaL en .bee.essum (Sila,daaham mOham, manassoru kshEthram, noolppaalam), raamaraajyam kEraLaSabdavum piyaanOvaayikkunna peN_kuTTi , pen_buksum prasiddheekarichchu. kreeTivE aarTs~ & kaLchcharral sahakaraNasam_gham roopeekarichchu. athinte thalappathth~ prasiDaNTum sekraTTarriyum aayi irunniTTuNT~.

keralafarmer said...

പ്രായം കൊണ്ടും അറിവുകൊണ്ടും ആദരണീയയായ സീനിയര്‍ ബ്ലോഗിനിക്ക് ഈ അനുജന്റെ കൂപ്പുകൈ.
വിശ്വപ്രഭ തെറ്റില്ലാതെ മലയാളത്തില്‍ എഴുതിയിരിക്കുന്നത് കോപ്പിചെയ്ത് ചേച്ചിയുടെ പ്രൊഫൈലില്‍ ചേര്‍ക്കുമെന്ന് വിശ്വസിക്കുന്നു.

മൂര്‍ത്തി said...

സ്വാഗതം....സുസ്വാഗതം..